അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ

JANUARY 18, 2026, 8:29 AM

അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 18 റൺസ് ജയം. ബുലവായോ, ക്വീൻസ് സ്‌പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്.

മഴയെ തുടർന്ന് പിന്നീട് വിജയലക്ഷ്യം 29 ഓവറിൽ 165 റൺസാക്കി ചുരുക്കി. എന്നാൽ ബംഗ്ലാദേശ് 28.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ബംഗ്ലാദേശിനെ തകർത്തത്. 51 റൺസ് നേടിയ മുഹമ്മദ് അസീസുൾ ഹകിം തമീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. റിഫാത് ബെഗ് 37 റൺസ് നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 48.4 ഓവറിൽ 238 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഗ്യാൻ കുണ്ടു (80), വൈഭവ് സൂര്യവൻഷി (72) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബംഗ്ലാദേശിന് വേണ്ടി അൽ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്ടൻ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവർ മൂന്നാം ഓവറിൽ തന്നെ മടങ്ങി. അൽ ഫഹദിനായിരുന്നു രണ്ട് വിക്കറ്റുകളും. തുടർന്ന് വിഹാൽ മൽഹോത്രയ്‌ക്കൊപ്പം ചേർന്ന് സൂര്യവൻഷി 41 റൺസ് കൂട്ടിചേർത്തു. എന്നാൽ പത്താം ഓവറിൽ മൽഹോത്രയും മടങ്ങി. ഇതോടെ മൂന്നിന് 53 എന്ന നിലയിലായി ഇന്ത്യ. തുടർന്ന് കുണ്ടു - സൂര്യവൻഷി സഖ്യം 62 റൺസ് കൂട്ടിചേർത്ത്് തകർച്ചയിൽ നിന്ന് രക്ഷിച്ചു.

vachakam
vachakam
vachakam

എന്നാൽ 27-ാം ഓവറിൽ സൂര്യവൻഷി പുറത്തായി. ഇഖ്ബാൽ ഹുസൈനാണ് സൂര്യവൻഷിയെ മടക്കിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യവൻഷിയുടെ ഇന്നിംഗ്്‌സ്. തുടർന്നെത്തിയ ഹർവൻഷ് പങ്കാലിയ (2) വന്നത് പോലെ മടങ്ങി. 28 റൺസെടുത്ത കനിഷ്‌ക് ചൗഹാൻ, കുണ്ടുവിനൊപ്പം 54 റൺസും കൂട്ടിചേർത്ത് മടങ്ങി. പിന്നീട് 39 ഓവറിൽ ആറിന് 162 എന്ന നിലയിൽ എത്തിനിൽക്കുമ്പോഴാണ് മഴയെത്തിയത്. മഴയ്ക്ക് ശേഷം ഇന്ത്യ തകരുകയായിരുന്നു. ആർ.എസ്. ആംബ്രിഷിന്റെ (5) വിക്കറ്റ് ഇന്ത്യക്ക് ആദ്യം നഷ്ടമായി.

പിന്നാലെ ഖിലൻ പട്ടേലും (8) മടങ്ങി. ഇതിനിടെ കുണ്ടുവും പവലിയനിൽ തിരിച്ചെത്തി. 112 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. ദീപേഷ് ദേവേന്ദ്രനാണ് (11) പുറത്തായ മറ്റൊരു താരം. ഹെനിൽ പട്ടേൽ (7) പുറത്താവാതെ നിന്നു. അൽ ഫഹദിന് പുറമെ ബംഗ്ലാദേശിന് വേണ്ടി ഇഖ്ബാൽ ഹുസൈൻ ഇമോൺ, അസിസുൽ ഹക്കിം തമീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരം കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരങ്ങളായ ആരോൺ ജോർജ്, മുഹമ്മദ് ഇനാൻ എന്നിവർ ഇന്നും പുറത്തിരുന്നു. ആരോണിന് പരിക്കാണ് പ്രശ്‌നമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam