ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നൈജീരിയ മൂന്നാമത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ചായിരുന്നു നൈജീരിയയുടെ വിജയം.
പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ വിജയം സ്വന്തമാക്കിയത്.
നിശ്ചിതസമയവും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കേണ്ടിവന്നത്. പ്രീമിയർ ലീഗ് താരങ്ങളായ മുഹമ്മദ് സലയും മർമ്മോഷും പെനാൽറ്റികൾ നഷ്ടപ്പെടുത്തി.
അതേസമയം നാളെ നടക്കുന്ന ഫൈനലിൽ മൊറോക്കോയും സെനഗലും ഏറ്റുമുട്ടും. ഏഴ് തവണ ചാമ്പ്യൻമാരായ ഈജിപ്തിനെ സെമിയിൽ തകർത്താണ് സെനഗൽ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ഷൂട്ടൗട്ടിൽ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലിൽ പ്രവേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
