മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ താരവും ഭാര്യ ട്വിങ്കിള്‍ ഖന്നയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതി മണിയോടെ മുംബൈയിലെ ജുഹുവില്‍ വെച്ചായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ മെഴ്സിഡസ് കാര്‍ ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറില്‍ വന്നിടിക്കുകയുമായിരുന്നു. ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയില്‍ ഉരസലുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംഭവത്തില്‍ അക്ഷയ് കുമാറിന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
