സീരി എയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഉദിനീസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇന്റർ മിലാൻ ഉജ്ജ്വല വിജയം സ്വന്തമാക്കി.
നായകൻ ലൗട്ടാരോ മാർട്ടിനസാണ് ടീമിനായി നിർണ്ണായക ഗോൾ നേടിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഉദിനീസിനോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് പകരം വീട്ടാൻ ഈ വിജയത്തിലൂടെ ഇന്റർ മിലാന് സാധിച്ചു. ഹകാൻ ചാൽഹനോഗ്ലു, ഡെൻസൽ ഡംഫ്രീസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും മികച്ച പോരാട്ടവീര്യമാണ് ഇന്റർ കാഴ്ചവെച്ചത്. മത്സരത്തിന്റെ 20-ാം മിനിറ്റിലായിരുന്നു വിജയഗോൾ പിറന്നത്. ഫ്രാൻസെസ്‌കോ പിയോ എസ്‌പോസിറ്റോ നൽകിയ തകർപ്പൻ ത്രൂ ബോൾ സ്വീകരിച്ച ലൗട്ടാരോ മാർട്ടിനസ്, ഉദിനീസ് ഗോൾകീപ്പർ മഡുക ഒക്കോയയെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ഈ ജയത്തോടെ ഇന്റർ മിലാൻ 49 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
