ടി.കെ. ഗോവിന്ദന്റേത് സ്ത്രീവിരുദ്ധ നിലപാട്; ശ്യാമള ടീച്ചറെ ഒറ്റുകൊടുക്കുന്നു: എം.വി. നികേഷ് കുമാർ

MARCH 16, 2026, 10:26 PM

കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ടി.കെ. ഗോവിന്ദൻ നടത്തുന്ന വിമത നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം.വി. നികേഷ് കുമാർ.

ഒരസംബ്ലി മണ്ഡലത്തിൽ മത്സരിക്കാൻ വേണ്ടി പി.കെ. ശ്യാമള എന്ന വനിതാ സഖാവിനെ ടി.കെ. ഗോവിന്ദൻ ഒറ്റുകൊടുക്കുകയാണെന്ന് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിക്ക് കാരണമായ ടി.കെ. ഗോവിന്ദന്റെ നിലപാടുകളിൽ സ്ത്രീവിരുദ്ധതയുടെ രൂക്ഷഗന്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

തളിപ്പറമ്പിലെ സ്ഥാനാർത്ഥി പി.കെ. ശ്യാമളയോട് മാത്രമല്ല, പേരാവൂരിൽ മത്സരിക്കുന്ന കെ.കെ. ശൈലജ ടീച്ചറോടും ടി.കെ. ഗോവിന്ദന് തൃപ്തിയില്ലെന്ന് നികേഷ് കുമാർ ചൂണ്ടിക്കാട്ടി. "72 വയസ്സുള്ള ശൈലജ ടീച്ചറാണോ പേരാവൂർ പിടിക്കാൻ പോകുന്നത് എന്നാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ ചോദിക്കുന്നത്. ശ്യാമള ടീച്ചർ സ്ഥാനാർത്ഥിയാകാൻ യോഗ്യയാണെങ്കിലും എം.വി. ഗോവിന്ദൻ മാസ്റ്റർ ഒഴിയുമ്പോൾ തന്നെ അത് വേണമായിരുന്നോ എന്ന അദ്ദേഹത്തിന്റെ ചോദ്യം രാഷ്ട്രീയമായല്ല, മറിച്ച് സ്ത്രീവിരുദ്ധതയിൽ ഊന്നിയുള്ളതാണ്," നികേഷ് കുമാർ വിമർശിച്ചു.

vachakam
vachakam
vachakam

ഭർത്താവും ഭാര്യയും എന്ന നില പരിഗണിച്ച് വേണം സംഘടനാ-പാർലമെന്ററി ഉത്തരവാദിത്തം നൽകേണ്ടതെന്ന വാദം പൊള്ളയാണെന്ന് നികേഷ് കുമാർ പറഞ്ഞു. എം.വി. ഗോവിന്ദൻ ഒഴിഞ്ഞ സീറ്റിൽ പി.കെ. ശ്യാമള എത്തുന്നതിനെ വ്യക്തിപരമായ താൽപ്പര്യങ്ങളുടെ പേരിൽ എതിർക്കുന്നത് അംഗീകരിക്കാനാവില്ല. പാർട്ടിയെ ഒറ്റുന്നവരും ശത്രുക്കളും കൈകോർക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

65 വർഷമായി പാർട്ടി അംഗമായ ടി.കെ. ഗോവിന്ദനെപ്പോലൊരു മുതിർന്ന നേതാവ് പരസ്യമായ വിമത നീക്കം നടത്തുന്നതോടെ കണ്ണൂർ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയിലെ സ്ത്രീ പ്രാതിനിധ്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam