മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.ഇന്ന് രാവിലെ 11 മണിയോടെ മലപ്പുറത്തെ ലീഗ് ഓഫീസില്‍ ജില്ലാ നേതാക്കളുടെ കൂടിക്കാഴ്ച നടക്കും.മാര്‍ച്ച് 23-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ ലീഗ് നേതൃത്വം ഇന്ന് നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് സൂചന.
ഇന്നലെ സംസ്ഥാന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ഥികളെ സംബന്ധിച്ചും പാര്‍ട്ടി ഏകദേശം ധാരണയിലെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും പകരം കെ.എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ഇന്ന് ചേരുന്ന യോഗത്തിന് പിന്നാലെ വൈകുന്നേരത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ