ടി20 ലോകകപ്പ് കിരീടം നിലനിർത്തിയതിന് പിന്നാലെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പാണെന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. മാർച്ച് അവസാനം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിക്കുന്നതോടെ ലോകകപ്പിനായുള്ള കൃത്യമായ രൂപരേഖ ടീം മാനേജ്‌മെന്റ് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ 25 മുതൽ 30 വരെ ഏകദിന മത്സരങ്ങൾ കളിക്കുമെന്നും ഗംഭീർ പറഞ്ഞിരുന്നു.
ടി20 ലോകകപ്പിലെ താരമായ സഞ്ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമെന്ന വാദം നിലനിൽക്കുന്നുണ്ട്. ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയെങ്കിലും ഐ.പി.എൽ പ്രകടനം കൂടി കണക്കിലെടുത്ത് മാത്രമെ സഞ്ജുവിനെ ഏകദിന ടീമിലേക്ക് കൊണ്ടുവരുകയുളളുവെന്നാണ് സൂചന. ഗംഭീർ പറയുന്നതിങ്ങനെയാണ്... ''ഐ.പി.എല്ലിന് ശേഷമായിരിക്കും 2027 ലോകകപ്പിനായുള്ള ആസൂത്രണം തുടങ്ങുക. ഈ കാലയളവിൽ ഞങ്ങൾക്ക് ലഭിക്കുന്ന ഏകദിന മത്സരങ്ങൾ കൃത്യമായി വിനിയോഗിക്കും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുകയും ശരിയായ ടീം കോമ്പിനേഷൻ നിശ്ചയിക്കുകയും ചെയ്യേണ്ടതുണ്ട്.'' ഗംഭീർ വ്യക്തമാക്കി.
2023ൽ ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ താരമാണ് സഞ്ജുവെന്ന് ഓർക്കണം. എന്നാൽ അതിന് ശേഷം ടീമിൽ ഉൾപ്പെടുത്തിയിട്ടുമില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കൻ മണ്ണിൽ മികച്ച റെക്കോഡും സഞ്ജുവിനുണ്ട്. ഗംഭീറിന്റെ വാക്കുകൾ നൽകുന്ന സൂചന സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നു. നിലവിൽ കെ.എൽ. രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. എന്തായാലും സഞ്ജുവിനെ തള്ളികളയാൻ കഴിയില്ല. പ്രത്യേകിച്ച് ഗംഭീറിന് താൽപര്യമുള്ള താരം കൂടിയാണ് സഞ്ജു. ഇതിനിടെ സോഷ്യൽ മീഡിയയിലും സഞ്ജുവിനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
