സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ 'സാധു കീർത്തനം' സംഗീത വിരുന്ന് ഏപ്രിൽ 24ന്

APRIL 19, 2026, 9:44 AM

ഡാളസ് : പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം 'സ്വർഗീയ നാദം' സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ 'ഫേസ് ടു ഫേസ് ' പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.

പി.വി. വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജോർജ് വർഗീസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കും.

സാധു കൊച്ചുഞ്ഞ് ഉപദേശി (1883 -1945): മലയാളി ക്രൈസ്തവ ലോകത്തെ വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്ന മൂത്തമ്പാക്കൽ ഇട്ടി വർഗീസ് (സാധു കൊച്ചുഞ്ഞ് ഉപദേശി) തന്റെ 17 -ാം വയസ്സിലാണ് സുവിശേഷ പ്രവർത്തനങ്ങളിൽ മുഴുകിയത്.

vachakam
vachakam
vachakam

തമിഴ്‌നാട്ടിലെ മിഷനറി പ്രവർത്തനങ്ങൾക്കിടയിലാണ് അദ്ദേഹം 'സാധു' എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. 'ദുഃഖത്തിന്റെ പാനപാത്രം', 'ക്രൂശിന്മേൽ ക്രൂശിന്മേൽ' തുടങ്ങി ഇന്നും മലയാളികൾ പാടുന്ന നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാർത്തോമ്മാ സുവിശേഷക സംഘത്തിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓർമ്മകൾ പുതുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

തിയതി: ഏപ്രിൽ 24, വെള്ളിയാഴ്ച,സമയം: 08:15 PM (EST) 07:15 PM (Dallas Time) 05:45 AM (ഇന്ത്യൻ സമയം ശനിയാഴ്ച)

vachakam
vachakam
vachakam

പ്ലാറ്റ്‌ഫോം: സൂം വഴി തത്സമയം
Meeting ID: 769 -374 -4841, Passcode: msu

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam