അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി ഫുട്‌ബോൾ ക്ലബ് ഉടമസ്ഥാവകാശത്തിലേക്ക് ചുവടുവെക്കുന്നു. സ്‌പെയിനിലെ കാറ്റലൂനിയ പ്രവിശ്യ ആസ്ഥാനമായുള്ള യുണിയോ അസ്‌പോർട്ടിവാ കോർനെല്ല (UE Cornellà) എന്ന ക്ലബിനെയാണ് മെസി പൂർണ്ണമായും ഏറ്റെടുത്തത്.
2026 ഏപ്രിൽ 16-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സ്പാനിഷ് ഫുട്‌ബോളിലെ അഞ്ചാം ഡിവിഷനിൽ മത്സരിക്കുന്ന ഈ ക്ലബ്, യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ വലിയ പാരമ്പര്യമുള്ള ടീമാണ്.
മെസിയുടെ മുൻ സഹതാരമായ ജോർഡി ആൽബ, ഗോൾകീപ്പർ ഡേവിഡ് റായ തുടങ്ങിയ പ്രമുഖർ ഈ ക്ലബിന്റെ അക്കാദമിയിലൂടെ വളർന്നുവന്നവരാണ്.
തന്റെ ഫുട്‌ബോൾ കരിയറിലെ ഭൂരിഭാഗം സമയവും ചെലവഴിച്ച ബാഴ്‌സലോണ നഗരത്തിന് തൊട്ടടുത്തുള്ള ക്ലബ് തന്നെ തിരഞ്ഞെടുത്തതിലൂടെ കാറ്റലൂനിയയുമായുള്ള ബന്ധം മെസി ഒരിക്കൽ കൂടി ഉറപ്പിച്ചു.
ക്ലബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അക്കാദമിയിലൂടെ കൂടുതൽ പ്രതിഭകളെ കണ്ടെത്താനുമാണ് മെസി ലക്ഷ്യമിടുന്നത്. നിലവിൽ അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിൽ കളിക്കുന്ന മെസി, വിരമിക്കലിന് ശേഷമുള്ള തന്റെ കരിയർ കരുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം നടത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ സ്പാനിഷ് ക്ലബുകളിൽ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് മെസിയും ഈ രംഗത്തേക്ക് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
