നാണംകെട്ട തോൽവിയുമായി ടോട്ടനം ഹോട്‌സ്പർ

JANUARY 19, 2026, 2:52 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് വീണ്ടും നാണം കെട്ട് ടോട്ടനം ഹോട്‌സ്പർ. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാമിനോട് ലണ്ടൻ ഡാർബിയിൽ 2-1 ന്റെ പരാജയം ആണ് ടോട്ടനം ഏറ്റുവാങ്ങിയത്.

എഫ്.എ കപ്പിലും പുറത്തായ നിലവിൽ ലീഗിൽ 14 സ്ഥാനത്തുള്ള ടോട്ടനത്തിന്റെ പരിശീലകൻ തോമസ് ഫ്രാങ്കിന്റെ ജോലിയും നിലവിൽ കടുത്ത ഭീഷണിയിലാണ്. 15-ാമത്തെ മിനിറ്റിൽ സമ്മർവിലയുടെ ഷോട്ട് ടോട്ടനം താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയതോടെ വെസ്റ്റ് ഹാം മുൻതൂക്കം നേടി. തുടർന്ന് അടുത്ത ഗോൾ നേടാനുള്ള അവസരവും വെസ്റ്റ് ഹാമിനു ലഭിച്ചു.

രണ്ടാം പകുതിയിൽ 64-ാമത്തെ മിനിറ്റിൽ ക്യാപ്ടൻ ക്രിസ്റ്റിയൻ റൊമേറോ ടോട്ടനത്തിന് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 93-ാമത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു സ്‌ട്രൈക്കർ കലം വിൽസൻ വെസ്റ്റ് ഹാമിനു വിലപ്പെട്ട വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ 18-ാമതുള്ള വെസ്റ്റ് ഹാമിനു ലീഗിൽ നിലനിൽക്കാൻ ഓരോ പോയിന്റും വിലപ്പെട്ടത് ആണ്. അതേസമയം ഈ സീസണിലും ടോട്ടനം തങ്ങളുടെ മോശം ഫോമിൽ തന്നെ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam