കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർത്ഥികൾ, അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി

JANUARY 19, 2026, 12:34 PM

കോഴിക്കോട്: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർത്ഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർത്ഥികളെ  കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു.

കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയത്.  

ഹൈസ്‌കൂൾ തലം മുതൽ കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർത്ഥികളെ മർകസ് സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതിയുടെ കരുത്തറിഞ്ഞ് കൂടെ നിൽക്കുന്നതിലുള്ള സന്തോഷം മന്ത്രി പങ്കിട്ടു. സ്‌കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന കലോത്സവത്തിൽ സ്ഥിര സാന്നിധ്യമായ മർകസ് കശ്മീരി വിദ്യാർത്ഥികൾ തിളക്കമുള്ള വിജയമാണ് ഓരോ തവണയും നേടുന്നത്. വിദ്യാർത്ഥികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും അക്കാദമിക് ഡയറക്ടറേറ്റും അഭിനന്ദിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam