ആലപ്പുഴ: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു. ആലപ്പുഴ സൈബർ പൊലീസാണ് കേസെടുത്തത്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം ചേർത്ത് ചെന്നിത്തലയുടെ എ ഐ ദൃശ്യം ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചത്.
സോഷ്യൽ മീഡിയയിൽ ഇത് ഉപയോഗിച്ചുള്ള വ്യാജ പ്രചരണം സജീവമായതോടെയാണ് ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശപ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.
വ്യാജ വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബി ജെ പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഭാരതീയ ന്യായ സംഹിതയിലെ 192 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി
വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്