തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എല്‍ഡിഎഫ് ആരോപണം.
നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപിയുടെ നേതൃത്തില്‍ വ്യാപകമായ മദ്യവും പണവും ഒഴുക്കുന്നു. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ഓഫീസില്‍ നിന്നും 336 ലിറ്റര്‍ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാല്‍ കേസെടുത്തപ്പോള്‍ അത് ആറു ലിറ്ററായെന്നുമാണ് ആരോപണം.
ബിജെപിയുടെ ബൂത്ത് ഓഫീസില്‍ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ഇലക്ഷന് ഏജന്റ് അഡ്വ ജയില്‍ കുമാര്‍ ആരോപിച്ചു.
336 ലിറ്റര്‍ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റര്‍ മാത്രമാണ് കണക്കില്‍ രേഖപ്പെടുത്തിയത്. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഇടപെടുമെന്നാണ് എല്‍ഡിഎഫിന്റെ മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം