തിരുവന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂര റാഗിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

JULY 14, 2026, 1:46 AM

തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. പുറത്തുവന്ന വീഡിയോയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥി പ്ലസ് വൺ വിദ്യാർത്ഥിയുടെ കഴുത്തിൽ കാൽ ചുറ്റിപ്പിടിച്ച് ശക്തമായി മുറുക്കുന്നതും ശ്വാസംമുട്ടി കുട്ടി പിടയുന്നതും കാണാം. സമീപത്തുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ഇടപെട്ട് ആക്രമണം തടഞ്ഞതോടെയാണ് കൂടുതൽ ഗുരുതരമായ അപകടം ഒഴിവായത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കഴുത്തിന് പരിക്കേറ്റതായി അറിയുന്നു.

പ്ലസ് വൺ വിദ്യാർത്ഥികൾ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിവരം. അഡ്മിഷൻ കഴിഞ്ഞതിന് പിന്നാലെ രൂപീകരിച്ച ഗ്രൂപ്പിനെച്ചൊല്ലി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കിടയിൽ ദിവസങ്ങളായി വാക്കുതർക്കം നിലനിന്നിരുന്നുവെന്നാണ് വിവരം.

vachakam
vachakam
vachakam

സംഭവദിവസം പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ മതിൽക്കെട്ടിന് പുറത്തേക്ക് കൊണ്ടുപോയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പ്രതികളായ വിദ്യാർത്ഥികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി പിന്നീട് പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അവർ നഗരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ വാക്കുതർക്കമുണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നുവെന്നും അടുത്ത പി.ടി.എ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam