കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ എറണാകുളം ലേക് ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരുടെ മൊഴി എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.ഡോ അലക്സാണ്ടർ, ഡോ ശ്രീജ പിള്ള എന്നിവരെയാണ് കൊച്ചി ഓഫീസിൽ വിളിച്ച് വരുത്തി മൊഴി എടുത്തത്.ആശുപത്രി എംഡി എസ് കെ അബ്ദുള്ള, കമ്പനി സെക്രട്ടറി മുരളീധര പൈ അടക്കമുള്ളവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി.ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യകണ്ണി നജീബിന് വൻ തുക ആശുപത്രികൾ കമ്മീഷൻ നൽകിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
