പത്തനംതിട്ട: അടൂര്‍ കോട്ടമുറിയില്‍ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
സംഭവസമയം വീട്ടിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് തന്റെ മകളെ കൊന്നതാണെന്നാണ് യുവതിയുടെ അമ്മ ആരോപിക്കുന്നത്.
ഇന്നലെ രാത്രിയാണ് ഷെഹന(31)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറെ വിവരം അറിയിച്ചു. അവരുള്‍പ്പെടെ എത്തി വാതില്‍ തുറന്നപ്പോഴാണ് ഷഹനയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ നിന്നും പുറത്തുവന്നത്. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഷഹനയെ സ്റ്റെയര്‍കേസിന്റെ ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
