സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എന്‍ എം വിജയൻ ആത്മഹത്യ ചെയ്യാനിടയാക്കിയ കാരണങ്ങളില്‍ നേതാക്കള്‍ക്ക് പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയൻ.
ആത്മഹത്യക്കുറിപ്പില്‍ പൊലീസ് ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കുടുംബപ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് തങ്ങള്‍ ബലമായി സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയനും മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. മുഹമ്മദും അടക്കമുള്ളവര്‍ ആരോപിച്ചു.
എന്‍ എം വിജയന് എഴുതിയതായി പറയുന്ന ആത്മഹത്യക്കുറിപ്പില്‍ ഒരു അച്ഛന് മകനെഴുതിയ ഉപദേശ രൂപേണയുള്ള കത്താണ്. അതില്‍ ഒരിടത്ത് പോലും ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.
കത്തിലെ ചില ഭാഗങ്ങള്‍ തിരുത്തിയ നിലയിലാണ്. ഇതിനെപറ്റി പൊലീസ് അന്വേഷിക്കണം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഇനിയെങ്കിലും സഹോദരങ്ങളുടെ മൊഴിയെടുക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
