കൊല്ലം: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷൻ.
ജയിലുകളിലെ ലഹരി ഉപയോഗവും മൊബൈൽ ഫോൺ ലഭ്യതയും തടയാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ വേണമെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നിർദേശമുണ്ട്. ജയിൽ ഉദ്യോഗസ്ഥർക്ക് കുറ്റകരമായ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
'ജയിലിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അത് ജയിൽ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടില്ല, വീഴ്ചയാണ്. ജയിൽ മുറിയുടെ കമ്പി അറുത്തുമാറ്റാൻ പറ്റിയ ടൂൾ പ്രതിക്ക് കിട്ടുകയെന്ന് പറഞ്ഞാൽ തീർച്ചയായും വീഴ്ചയാണ്. പല പല സുരക്ഷാ പ്രശ്നങ്ങളും ജയിലുകൾക്കുണ്ട്', സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക, കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി പണിയുക, വീഡിയോ കോൺഫറൻസിംഗ് വർധിപ്പിക്കുക തുടങ്ങിയവയാണ് മറ്റുപ്രധാന ശുപാർശകൾ. തടവുകാരുടെ ബാഹുല്ല്യത്തിനും വേതന പരിഷ്കരണത്തിലും ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ റിപ്പോർട്ട് ഈ മാസം സർക്കാരിന് സമർപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
