തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.മേയറായി സത്യപ്രതിഞ്ജചെയ്ത ആദ്യ ദിവസങ്ങളിൽ അമേരിയ്ക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നുവെന്നും 8 ദിവസത്തെ യാത്രയ്ക്കായി ഇന്ന് യുഎസിലേയ്ക്ക് തിരിയ്ക്കുമെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തും, ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു.
ഓഗസ്റ്റ് പത്തിനാണ് മേയർ തിരിച്ചെത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടിമേയർ ജിഎസ് ആശാനാഥിന്ന് മേയറുടെ ചുമതല കൈമാറിയിട്ടുണ്ട്.
അതേസമയം, ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും. ഈ പരിപാടിയിൽ വച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ പ്രാധാന്യവും, സാധ്യതകളും ലോകപ്രശസ്ത ക്യാൻസർ വിദഗ്‌ദ്ധൻ ഡോ:എം വി പിള്ള ഉൾപ്പെടെയുള്ള പ്രമുഖ വൃക്തികളുമായി ചെയ്യും. തിരുവനന്തപൂരം കോർപ്പറേഷന്‍റെ വികസന രംഗത്ത് അമേരിയ്ക്കൻ മലയാളി സമൂഹത്തിന്‍റെ സഹകരണവും, അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വിവി രാജേഷ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
