യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

JULY 13, 2026, 1:17 AM

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. കഴിഞ്ഞ ദിവസമാണ്  ശ്രീകാര്യം സ്വദേശി കാവ്യ(30)യെ ഭർത്താവ് വിഷ്ണുവിന്റെ വിളവൂർക്കൽ തെങ്ങത്താങ്കോട് ഉളള വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടുവർഷം മുൻപാണ് കാവ്യയും ഭർത്താവും വിവാഹിതരായത്. സാമ്പത്തിക ബാധ്യത മൂലം നേരത്തെ മക്കളുമൊത്ത് നാടുവിട്ട കാവ്യയെയും ഭർത്താവിനെയും പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിലാണ് കഴിഞ്ഞ ദിവസം വഴക്കുണ്ടായതെന്നും കുളിമുറിയിൽ കയറി ഇക്കാര്യം ഫോണിലൂടെ തന്നെ വിളിച്ച് അറിയിച്ച ശേഷമാണ് കാവ്യ ആത്മഹത്യ ചെയ്തതെന്ന് കാവ്യയുടെ അമ്മ പറഞ്ഞു. 

vachakam
vachakam
vachakam

വിവാഹം കഴിഞ്ഞ സമയം മുതൽ ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞും മകൾക്ക് സ്വസ്ഥത കൊടുത്തിട്ടില്ല എന്നാണ് മരിച്ച കാവ്യയുടെ അമ്മ ആരോപിക്കുന്നത്. കാവ്യയുടെ ഭർത്താവ് വിഷ്ണുവിന്റെ അമ്മയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും മരുമകൻ അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നതെന്നും കാവ്യയുടെ കുടുംബം ആരോപിച്ചു.  

കാവ്യയും ഭർത്താവും മക്കളുമൊത്ത് കുറച്ചുനാളുകൾക്ക് മുൻപ് നാടുവിട്ട് പോയിരുന്നുവെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പറയുന്നു. വിഷ്ണുവിന്റെ അമ്മയുടെ പീഡനം കൊണ്ടാണ് നാടുവിട്ട് പോയതെന്നും വിവാഹം കഴിഞ്ഞ സമയം മുതൽ പ്രശ്‌നങ്ങളാണെന്നും ശ്യാം പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam