പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമെന്ന് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇതിൽ കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മർദ്ദിക്കാനുള്ള ശ്രമം. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.
ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങളും രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജൻ ജോസഫിനെതിരെ പരാതി നൽകിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും അടൂർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
