തിരുവനന്തപുരം: താഴമണ്‍ കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്.
കെ എസ് രാധാകൃഷ്ണന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ പെട്ടുപോയി. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അസത്യങ്ങളും വ്യാജ പ്രചരണങ്ങളുമാണുള്ളതെന്ന് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
ബിജെപി നേതൃത്വം ഉത്തരവാദിത്വമില്ലാത്ത നിലപാടെടുക്കുമെന്ന് കരുതുന്നില്ല. നേതൃത്വം മറുപടി നല്‍കണം. സിപിഐഎം കള്ളക്കേസില്‍ കുടുക്കി 41 ദിവസം ജയിലില്‍ ഇട്ടയാളാണ് തന്ത്രി. അയ്യപ്പ വിശ്വാസികള്‍ തന്ത്രിക്കൊപ്പമാണ്.
വിശ്വാസികള്‍ ആദരിക്കുന്ന കുടുംബമാണ് താഴമണ്‍ കുടുംബമെന്നും പ്രതികരണം അടിസ്ഥാനരഹിതമെന്നുമായിരുന്നു രാഹുല്‍ ഈശ്വർ പറഞ്ഞു.
തന്ത്രിസ്ഥാനത്തേക്ക് തന്റെ മകനെ കൊണ്ടുവരണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വെച്ചത് അനാരോഗ്യകാരണത്താലാണ്. അത് സ്വാഭാവിക രീതി മാത്രമാണ്. ശബരിമല തന്ത്രിയെ കരിവാരിത്തേയ്ക്കുന്നത് നല്ലതല്ല. കോടതിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
