തിരുവനന്തപുരം: തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.
പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് എൻഎസ്എസ് വിലയിരുത്തൽ. മന്നം സമാധിയിൽ പ്രവേശനവിലക്കില്ലെന്ന് സുകുമാരൻനായർ പറഞ്ഞു. എന്നാൽ നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ല.
എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. പ്രോട്ടോക്കോൾ പാലിക്കാനെന്ന പേരിലുള്ള ഇത്തരം പരിശോധനകൾ അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരാഷ്ട്രപതിക്ക് മന്നം സമാധി സന്ദർശിക്കാൻ അനുമതി നൽകിരുന്നില്ല. ഇതിനെതിരെയായിരുന്നു സിപി രാധാകൃഷ്ണന്റെ വിമർശനം.സുരേഷ് ഗോപി ബജറ്റ് യോഗത്തിനുള്ളിൽ കയറാൻ ശ്രമിച്ചതാണ് തടഞ്ഞതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
