'കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്, സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ'; കുറച്ച് സ്വാതന്ത്ര്യം വേണമെന്ന് മന്ത്രി കെ. മുരളീധരൻ

JULY 13, 2026, 12:39 AM

തിരുവനന്തപുരം: ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡ് നിയമനത്തിലും സര്‍ക്കാറിന് സ്വാതന്ത്ര്യം വേണം. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല.എന്നാല്‍ സര്‍ക്കാറിന് കുറച്ച് സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആർക്ക് വേണമെങ്കിലും കാണാം. എന്നാൽ അത്തരം ആളുകളുടെ പരിപാടിയിൽ പങ്കെടുക്കുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. കേസ് തെളിയിക്കണമെങ്കില്‍ ചാര്‍ജ് ഷീറ്റ് നല്‍കണം. കോടതി ആവശ്യപ്പെടണം. അത് രണ്ടും നടക്കുന്നില്ല. ഇതുകൊണ്ടുതന്നെ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നും മന്ത്രി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam