തിരുവനന്തപുരം: 2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണത്തിന്മേൽ മാത്യു കുഴൽനാടൻ ബുധനാഴ്ച കൂടുതൽ അനുബന്ധ തെളിവുകൾ പുറത്തുവിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ.
മന്ത്രി ആയിരുന്ന കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടെങ്കിലും, സർക്കാർ നിഷേധിച്ചിരുന്നു.
തൻറെ ആരോപണം വ്യാജമെങ്കിൽ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴൽനാടൻ്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങൾ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
എ ഐ വഴി നിർമ്മിച്ച ശബ്ദ ശകലം എന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തുവിടാൻ ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
