ദില്ലി: കോൺഗ്രസിലെ തലമുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നോയിഡയിലായിരുന്നു അന്ത്യം. ദീർഘകാലം എം.പി, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച അവർ ഉത്തർപ്രദേശിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് മുഖമായിരുന്നു.
1978-ൽ മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് മൊഹ്സിന കിദ്വായി പാർലമെന്റിലെത്തുന്നത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്നു.
കേന്ദ്രമന്ത്രിയെന്ന നിലയിൽ നിരവധി സുപ്രധാന വകുപ്പുകൾ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ ഉത്തർപ്രദേശിൽ മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു മൊഹ്സിന കിദ്വായി. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകൾ നടത്തിയിട്ടുള്ള അവർക്ക് സംസ്ഥാനത്തെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ