കൊല്ലം: കൊല്ലം ആശ്രാമത്ത് മകന്റെ പേരിലുള്ള കാര്‍ അപകടത്തില്‍പ്പെട്ടതില്‍ വാഹനം ഓടിച്ചത് സിപിഐഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ. അപകടം നടന്ന സമയം മകനല്ല വാഹനം ഓടിച്ചതെന്നും അവര്‍ പറഞ്ഞു.
അപകടത്തിൽപ്പെട്ട കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് തന്റെ പ്രാർത്ഥനയെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. "മകന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനെ ഒരു രാഷ്ട്രീയ വിഷയമാക്കേണ്ട കാര്യമില്ല. എന്റെ മകന് അപകടം സംഭവിച്ചാലെന്നപോലെ തന്നെയാണ് ഈ കുട്ടികളുടെ കാര്യവും ഞാൻ കാണുന്നത്," ബിന്ദു കൃഷ്ണ പ്രതികരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.40-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള KL 16 R 2935 നമ്പറിലുള്ള കാർ അമിതവേഗത്തിലെത്തി ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ കായലിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ചിന്നു ലക്ഷ്മിയുടെ നില അതീവ ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തതായാണ് വിവരം. ധനലക്ഷ്മിക്കും സാരമായ പരിക്കുകളുണ്ട്.
അപകടമുണ്ടാക്കിയ ഡ്രൈവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അമിതവേഗതയ്ക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വെഹിക്കിൾ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ തയ്യാറാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
