ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉസ്മാന്‍ ഡെംബെലെയും. ലോക കായിക രംഗത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്‌കാരമാണ് ഗ്ലോബ് സോക്കര്‍.
ദുബായ് സ്‌പോര്‍ട്സ് കൗണ്‍സില്‍ നടത്തിവരുന്ന 'ഗ്ലോബ് സോക്കര്‍ 2025 ' പുരസ്‌കാരത്തിനാണ് ഇരുവരും അര്‍ഹരായത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഫുട്ബോള്‍ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നിലവില്‍ സൗദി ക്ലബ്ബ് അല്‍ നാസറില്‍ കളിക്കുന്ന റൊണാള്‍ഡോയ്ക്ക് മികച്ച മിഡില്‍ ഈസ്റ്റേണ്‍ കളിക്കാരനുള്ള അവാര്‍ഡും ഡെംബെലെയ്ക്ക് മികച്ച പുരുഷ കളിക്കാരനുള്ള അവാര്‍ഡും ലഭിച്ചു.
തന്റെ ക്ലബ്ബിനായി കളിച്ച 125 മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 112 ഗോളുകള്‍ നേടി. റൊണാള്‍ഡോ തന്റെ പ്രൊഫഷണല്‍ കരിയറില്‍ കളിക്കുന്ന അഞ്ചാമത്തെ ക്ലബ്ബാണ് അല്‍ നാസര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
