ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി ഇതിഹാസ താരം വിവിഎസ് ലക്ഷ്മണെ കോച്ചാക്കാനുള്ള നീക്കമുണ്ടെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. ഇക്കാര്യം വ്യക്തമാക്കാൻ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല രംഗത്തെത്തി. ഗംഭീറിനെ പുറത്താക്കി പുതിയൊരാളെ കൊണ്ടുവരാൻ ബിസിസിഐക്ക് നിലവിൽ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഹെഡ് കോച്ച് ഗൗതം ഗംഭീറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞതുപോലെ തന്നെയാണ് എനിക്കും പറയാനുള്ളത്. ഗംഭീറിനെ പുറത്താക്കാനോ പുതിയൊരു പരിശീലകനെ കൊണ്ടുവരാനോ ഞങ്ങൾക്ക് പദ്ധതിയില്ല,' ശുക്ല പറഞ്ഞു.
പരിശീലകനെ മാറ്റാൻ ബോർഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ദേവജിത് സൈകിയ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. ചില വാർത്താ ഏജൻസികൾ പോലും ഈ വാർത്ത നൽകിയിട്ടുണ്ട്. ഇതെല്ലാം ആരുടെയോ ഭാവനയാണ്. ഈ കാര്യത്തിൽ സത്യമില്ല,' പിന്നാലെയാണ് രാജീവ് ശുക്ലയുടെ പ്രതികരണം.
ഗംഭീറിനെ ഏകദിന, ടി20 പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനെ കോച്ചാക്കാനുള്ള ആലോചനയിലാണ് ബിസിസിഐ എന്നായിരുന്നു പ്രചരിച്ചത്. എസ്ഇഎന്‍എ രാജ്യങ്ങള്‍ക്കെതിരെ സമീപ കാലത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം മോശമായതാണ് ബിസിസിഐയുടെ മനം മാറ്റത്തിനു പിന്നിലെന്നു റിപ്പോർട്ടിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
