തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി.
പുട്ട വിമലാദിത്യ, അജിത ബീഗം, ആര്‍ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ക്കാണ് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കിയത്.
ക്രൈംബ്രാഞ്ചില്‍ നിന്ന് സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജി ആയി നിയമിച്ചു. ശ്യാം സുന്ദറിനെ ഇന്റലിജന്‍സ് ഐജി ആയി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും മാറ്റമുണ്ട്. കെ കാര്‍ത്തിക് തിരുവനന്തപുരം സിറ്റി കമ്മീഷണറാകും. എസ് ഹരിശങ്കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും.
അരുള്‍ ആര്‍ ബി തൃശൂര്‍ റേഞ്ച് ഐജിയാകും. ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റേഞ്ച് ഐജിയായും തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായി നിയമിച്ചു. അജിത ബീഗം ഇനി സാമ്പത്തിക വിഭാഗം ഐജിയായിരിക്കും. ആര്‍ നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
