കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുൽ വധക്കേസിൽ അറസ്റ്റിലായ 10 പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. സുരക്ഷാ ഭീഷണിയെ തുടർന്നാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.
ജയിലിനകത്തും പുറത്തും പ്രതികൾക്ക് അപകടസാധ്യതയുണ്ടെന്ന റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി മാറ്റം നടത്തിയത്.
അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം ഗുണ്ടാസംഘത്തിൽ നിന്ന് ഭീഷണി ഉണ്ടെന്ന വിവരവും ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ സാധ്യത ഉണ്ടെന്നതിനാൽ സുരക്ഷ ശക്തമാക്കി.
ഇതിനെ തുടർന്ന് കടത്തൂർ സംഘത്തിലുള്ള പ്രതികളെ തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. വൻ പൊലീസ് സുരക്ഷയിലാണ് ഇവരെ മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
