തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ  തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

MARCH 17, 2026, 7:44 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. 

തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. 

vachakam
vachakam
vachakam

തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

32 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐസിയുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam