കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് പ്രവർത്തകർ വലിയ സ്വീകരണമാണ് നൽകിയത്.
വിമാനത്താവളത്തിൽ നിന്ന് പിണറായി വരെയുള്ള ഭാഗത്ത് റോഡ് ഷോ സംഘടിപ്പിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത്. അടുത്ത ദിവസങ്ങളിൽ വീടുതോറും എത്തി വോട്ടർമാരെ നേരിൽ കാണുന്ന പ്രചാരണ രീതിയിലേക്ക് മാറാനാണ് തീരുമാനം.
അതേസമയം സിപിഎം വിട്ട ടി കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ എന്നിവരുടെ സ്ഥാനാർത്ഥിത്വം ജില്ലയിൽ പാർട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നൽകാനും സാധ്യതയുണ്ട്.
ധർമ്മടത്ത് ഈ തവണ പോര് കടുപ്പത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം തവണയാണ് പിണറായി വിജയൻ ഇവിടെ നിന്ന് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് കാലാവധികളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവമാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് വീഡിയോഗ്രാഫർക്ക്
കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ
2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്