യുവാക്കൾക്ക് കൂടുതൽ അവസരം; ലീഗ് സ്ഥാനാർഥി പട്ടികയെ സ്വാഗതം ചെയ്ത് എം കെ മുനീർ

MARCH 17, 2026, 6:47 AM

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പുതിയ സ്ഥാനാർഥി പട്ടികയെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് എം കെ മുനീർ രംഗത്ത്. പാർട്ടി എടുത്ത തീരുമാനം താൻ പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പട്ടികയിൽ യുവാക്കളും സ്ത്രീകളും വിവിധ മേഖലകളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും, എല്ലാവർക്കും യോജിച്ച പരിഗണന നൽകിയിട്ടുണ്ടെന്നും മുനീർ പറഞ്ഞു. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന കാര്യം പാർട്ടി നേരത്തെ തന്നെ അറിയിച്ചതായും, തന്റെ നിലപാട് നേതൃത്വം മനസിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് പകരം വരുന്നവർ കഴിവുള്ള യുവ നേതാക്കളാണെന്നും, അവർക്കു മുഴുവൻ പിന്തുണയും നൽകുമെന്ന് മുനീർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കുന്നില്ലെന്ന തരത്തിലുള്ള സൈബർ പ്രചാരണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

കോഴിക്കോട് സൗത്തിൽ താൻ മത്സരിക്കും എന്ന വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് മുനീർ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam