വിരമിക്കുന്നതിനുമുമ്പ് കരിയർ 1,000 ഗോളുകൾ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ .പരിക്കുകളൊന്നുമില്ലെങ്കിൽ തീർച്ചയായും ആ സംഖ്യയിലെത്തുമെന്ന് ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡിൽ അദ്ദേഹം പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് ക്രിസ്റ്റ്യാനോ സ്വീകരിച്ചു.
കഴിഞ്ഞ ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ നാസറിനായി രണ്ട് ഗോളുകൾ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ 956 ഗോളുകൾ നേടി. 2026 ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ നയിക്കാന്‍ കാത്തിരിക്കുകയാണദ്ദേഹം. സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി അദ്ദേഹം ഗോള്‍വേട്ട തുടരുന്നു.
ആയിരം ഗോള്‍ തികയ്ക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് ഇനി 44 ഗോളുകള്‍ കൂടി വേണം. ലോകകപ്പ് സമയത്ത് ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ സാധ്യത കുറവാണ്. 2027 വരെ അല്‍ നസ്‌റുമായി കരാറുള്ളതിനാല്‍ ലോകകപ്പിന് പിന്നാലെ ഈ ലക്ഷ്യത്തിലേക്ക് എത്താനാവും. ലോകകപ്പിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് കരുതപ്പെടുന്നു. ആറാം ലോകകപ്പ് കളിക്കുന്ന താരത്തിന് ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല എന്നതിനാല്‍ ഇത് അവസാന അവസരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
