ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ വൻ മാറ്റങ്ങൾ വരുത്താൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും ക്ലബ്ബുകളും തമ്മിലുള്ള നിർണ്ണായക യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതിലെ കാലതാമസവും പരിഗണിച്ച്, ഇത്തവണത്തെ മൽസരങ്ങൾ ഹോംഎവേ രീതിക്കു പകരം കേന്ദ്രീകൃത വേദികളിൽ നടത്താനാണ് ധാരണയായത്.
പുതിയ തീരുമാനമനുസരിച്ച് രണ്ടോ മൂന്നോ വേദികളിലായി മൽസരങ്ങൾ പൂർത്തിയാക്കും. ടൂർണമെന്റ് വേഗത്തിൽ തീർക്കുന്നതിനായി ആകെയുള്ള 14 ടീമുകളെ ഏഴു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും 12 മൽസരങ്ങൾ വീതം ലഭിക്കും. രണ്ട് ഗ്രൂപ്പിലെയും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെമി ഫൈനലുകൾ ഉൾപ്പെടെയുള്ള നോക്കൗട്ട് മൽസരങ്ങൾ ഒറ്റ പാദമായിട്ടായിരിക്കും നടത്തുക. ഇതിലൂടെ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടുന്ന ടീമിന് പരമാവധി 15 മൽസരങ്ങൾ വരെ കളിക്കാനേ കഴിയൂ.
നിലവിൽ ഗോവ, കൊൽക്കത്ത എന്നീ നഗരങ്ങളേയാണ് പ്രധാന വേദികളായി എ.ഐ.എഫ്.എഫ് പരിഗണിക്കുന്നത്. മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യൻ ഫുട്‌ബോൾ സീസൺ ഏതുവിധേനയും ഈ വർഷം തന്നെ പുനരാരംഭിക്കാനാണ് എ.ഐ.എഫ്.എഫിന്റെ ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
