നെതർലൻഡ്‌സ് ദേശീയ ഫുട്‌ബോൾ ടീമിന്റെ സഹപരിശീലകനായി റൂഡ്‌വാൻ നിസ്റ്റൽറൂയി

JANUARY 17, 2026, 7:40 AM

നെതർലൻഡ്‌സ് ദേശീയ ഫുട്‌ബോൾ ടീമിന്റെ സഹപരിശീലകനായി മുൻ സൂപ്പർ സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റൽറൂയി ഔദ്യോഗികമായി ചുമതലയേറ്റു.

മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാന്റെ സഹായിയായാണ് 49കാരനായ നിസ്റ്റൽറൂയി എത്തുന്നത്. ഡച്ച് ദേശീയ ടീമിന്റെ ബെഞ്ചിൽ ഇത് അദ്ദേഹത്തിന്റെ മൂന്നാം ഊഴമാണ്. കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2026 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ടീം ഊർജ്ജിതമാക്കുന്നതിനിടയിലാണ് ഈ നിയമനം.

ലോകകപ്പിൽ ജപ്പാൻ, ടുണീഷ്യ എന്നിവർക്കൊപ്പം ശക്തമായ ഗ്രൂപ്പിലാണ് നെതർലൻഡ്‌സ്
ഉൾപ്പെട്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള തന്റെ കളിയറിവും ആക്രമണ ഫുട്‌ബോളിലെ വൈദഗ്ധ്യവും കൂമാന്റെ പരിശീലക സംഘത്തിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

2024ൽ എറിക് ടെൻ ഹാഗിന്റെ സഹായിയായി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ അദ്ദേഹം, പിന്നീട് ടീമിനെ നാല് മത്സരങ്ങളിൽ തോൽവിയറിയാതെ നയിച്ചിരുന്നു. തുടർന്ന് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റെങ്കിലും 2025 വേനൽക്കാലത്ത് ടീം റെലഗേഷൻ നേരിട്ടതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam