കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം; ഖർഗെ ഫോണിൽ സംസാരിച്ചു

MARCH 16, 2026, 11:23 PM

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നിലപാട് വ്യക്തമാക്കിയ കെ സുധാകരനെ പിന്തിരിപ്പിക്കാൻ കൊണ്ഗ്രസ്സ്  നേതൃത്വത്തിന്റെ ശ്രമങ്ങൾ തുടരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സുധാകരനുമായി ഫോണിൽ സംസാരിച്ചു. കേരളത്തിലെ ചില നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഖർഗെ നേരിട്ട് ബന്ധപ്പെടിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഹൈക്കമാൻഡിന്റെ നിലവിലെ നിലപാട് എംപിമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ല എന്നതാണ്. എന്നാൽ മത്സരിക്കണമെന്ന തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടും സജീവമായി മടങ്ങുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.

പ്രശ്നത്തിന് പരിഹാരമായി, സുധാകരൻ നിർദേശിക്കുന്ന മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാമെന്ന ആശയവും കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചിരുന്നു. എന്നാൽ മറ്റാരെയും നിർദേശിക്കാൻ താൻ തയ്യാറല്ലെന്ന നിലപാടിലാണ് സുധാകരൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam