2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസിന്റെ മുൻ പേസർ കോട്‌നി വാൽഷിനെ തങ്ങളുടെ ബൗളിംഗ് കൺസൾട്ടന്റായി നിയമിച്ചതായി സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികച്ച ആദ്യ ബൗളറായ വാൽഷ് ഇതിനോടകം തന്നെ ടീമിനൊപ്പം ചേർന്ന് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ബംഗ്ലാദേശ് പുരുഷ ടീം, വെസ്റ്റ് ഇൻഡീസ് വനിതാ ടീം എന്നിവരെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് വാൽഷ് എത്തുന്നത്. 2024ൽ സിംബാബ്‌വെ വനിതാ ടീമിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബ്ലെസിംഗ് മുസറബാനി, റിച്ചാർഡ് നഗാരവ തുടങ്ങിയ പേസർമാരും സിക്കന്ദർ റാസയെപ്പോലെയുള്ള സ്പിന്നർമാരും അടങ്ങുന്ന സിംബാബ്‌വെയുടെ ബൗളിംഗ് നിരയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് വാൽഷ് പറഞ്ഞു. താരങ്ങളുടെ കഴിവുകൾ മിനുക്കിയെടുക്കാനും ലോകവേദിയിൽ അവർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും വാൽഷിന്റെ സാന്നിധ്യം സഹായിക്കുമെന്ന് സിംബാബ്‌വെ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ ഗിവ്‌മോർ മകോണി വ്യക്തമാക്കി.
2024ലെ ലോകകപ്പിന് യോഗ്യത നേടാനാവാതിരുന്ന സിംബാബ്‌വെ ഇത്തവണ വമ്പൻ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 9ന് ശ്രീലങ്കയിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ഒമാൻ എന്നിവർക്കൊപ്പമാണ് സിംബാബ്‌വെ മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
