ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ബൗളിംഗ് കൺസൾട്ടന്റായി മുൻ ഓസ്‌ട്രേലിയൻ പേസർ ഇയാൻ ഹാർവിയെ നിയമിച്ച് നേപ്പാൾ ക്രിക്കറ്റ്.
മുഖ്യ പരിശീലകൻ സ്റ്റുവർട്ട് ലോയ്‌ക്കൊപ്പം ചേർന്ന് നേപ്പാളിന്റെ ബൗളിംഗ് നിരയെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് 53കാരനായ ഹാർവിയുടെ ലക്ഷ്യം.
2003ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിലെ അംഗമായിരുന്നു ഹാർവി. 73 ഏകദിന വിക്കറ്റുകളും 54 ടി20 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഗ്ലൗസെസ്റ്റർഷെയർ ഉൾപ്പെടെയുള്ള ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
ഫെബ്രുവരി 8ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെയാണ് നേപ്പാളിന്റെ ആദ്യ ലോകകപ്പ് മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
