ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി.
പരിക്കേറ്റ താരങ്ങൾക്ക് പകരമായാണ് ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമയ്ക്ക് പകരക്കാരനായി ശ്രേയസിനെ തെരഞ്ഞെടുത്തപ്പോൾ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ ബിഷ്‌ണോയിയെ ടീമിൽ ഉൾപ്പെടുത്തി.
ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് കിവീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകും. കൂടുതൽ പരിശോധനയ്ക്കും മറ്റും ശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. തിലക് പൂർണ ഫിറ്റല്ലെങ്കിൽ ശ്രേയസ് തന്നെ തുടരും.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20കളിൽ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്‌ണോയ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
