മാസശമ്പളം പതിനായിരം രൂപ വരെ ഉയർത്തി! മെഡിക്കൽ കോളേജ് ഡോ‌ക്ടർമാർക്ക് ആശ്വാസം 

JANUARY 18, 2026, 8:14 AM

തിരുവനന്തപുരം: ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്കാണ് സ്പെഷ്യൽ അലവൻസ്.

ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് ഉത്തരവിട്ടത്.

ശമ്പള വർധനവ് അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ 13ാം തീയതി മുതൽ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാർ ചർച്ച നടത്തി സമരത്തിൽ നിന്ന് ഡോക്ടർമാരെ പിന്തിരിപ്പിച്ചിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടർമാരുടെ ശമ്പളത്തിൽ വർധനവ് വരുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam