തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല വെട്ടൂർ വിളഭാഗം നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കടക്കാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
