'കാലം പറഞ്ഞ കഥ'യ്‌ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

APRIL 7, 2026, 2:01 AM

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി പ്രമേയപരമായി സാമ്യമുള്ള 'കാലം പറഞ്ഞ കഥ' എന്ന സിനിമയ്ക്ക് പ്രദര്‍ശന വിലക്കില്ല. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ ഹർജിയാണ് കോടതി തള്ളിയത്.

സിനിമ റിലീസ് ചെയ്യുന്നത് തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്ന് റഹീം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.എന്നാൽ, സിനിമ കേസിന്റെ വിചാരണയെ ബാധിക്കുമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

പ്രസാദ് നൂറനാട് ആണ് 'കാലം പറഞ്ഞ കഥ' സംവിധാനം ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥ എഴുതിയിരിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് നടന്ന പല സംഭവങ്ങൾ കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.കുട്ടികൾക്ക് ബോധവൽക്കരണമെന്ന നിലയിലാണ് സിനിമ ഒരുക്കിയതെന്നാണ് പ്രസാദ് നൂറനാട് അവകാശപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam