തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യാത്രക്കാരെ വലച്ച് വിമാന കമ്പനികൾ.ഈയാഴ്ച ദില്ലിയടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മൂന്നിരട്ടി വരെ നിരക്ക് കൂട്ടി.
സാധാരണ 6000-7000 രൂപ നിരക്കിലുള്ള ടിക്കറ്റിനാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ വർധിപ്പിച്ചത്.ബുധനാഴ്ച കോഴിക്കോട്ടേക്ക് ദില്ലിയിൽ നിന്നും 20000 രൂപ വരെയായി ഉയർന്നു.കണ്ണൂരിലേക്ക് 21,000 വരെയും ഉയർന്നു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഒരാൾക്ക് 13000 രൂപയാണ് ചാർജ്.
മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനും വില കൂടി. 15000 രൂപ വരെയാണ് മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ചാർജ്.അതേസമയം, ട്രെയിൻ ടിക്കറ്റുകളിൽ തൽക്കാൽ ഒഴികെ ഈയാഴ്ചത്തെ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
