തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു. ഈ സമയത്ത് വിദേശമദ്യ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചതുപോലെ, പ്രചാരണം അവസാനിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രദേശം വിടണം.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍, ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത-നാടക പരിപാടികള്‍ എന്നിവക്ക് നിരോധനമുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വിനോദ പരിപാടികളും അനുവദനീയമല്ല.
കൂടാതെ, ടെലിവിഷന്‍, സിനിമ, റേഡിയോ എന്നിവ വഴി തെരഞ്ഞെടുപ്പ് സംബന്ധമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്