ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് എത്താൻ വൈകുന്നത് മൂലം ട്രെയിൻ നഷ്ടപ്പെടുമെന്ന ആശങ്കയിലാണോ നിങ്ങൾ? എങ്കിൽ യാത്രക്കാർക്ക് ആശ്വാസമായി പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ.
യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബോർഡിങ് സ്റ്റേഷൻ മാറ്റാൻ അനുവദിക്കുന്ന നിയമം ഈ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൺഫേം ആയ ടിക്കറ്റുകൾ നഷ്ടമാകാതെ തന്നെ യാത്രക്കാർക്ക് സൗകര്യപ്രദമായ അടുത്ത സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാൻ സാധിക്കും.
ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് തയ്യാറാക്കുന്ന ഫൈനൽ റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കുന്നത് വരെയാണ് ബോർഡിങ് സ്റ്റേഷൻ മാറ്റാൻ അവസരമുള്ളത്. കൺഫേം ടിക്കറ്റ് ഉള്ളവർക്കും ആർ.എ.സി (RAC) ടിക്കറ്റുകാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എന്നാൽ വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഈ സേവനം ലഭ്യമാകില്ല. ഒരു യാത്രയിൽ ഒരു തവണ മാത്രമേ ബോർഡിങ് പോയിന്റിൽ മാറ്റം വരുത്താൻ കഴിയുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഒരിക്കൽ മാറ്റം അനുവദിച്ചാൽ പിന്നീട് പഴയ സ്റ്റേഷനിലേക്ക് തിരികെ മാറ്റാൻ സാധിക്കില്ല.
ബോർഡിങ് സ്റ്റേഷൻ മാറ്റേണ്ട വിധം:
ഇതിന് പിന്നാലെ സ്ഥിരീകരണ സന്ദേശം (SMS) മൊബൈലിൽ ലഭിക്കും. ഓൺലൈൻ വഴിയല്ലാതെ റെയിൽവേ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തവർക്കും അടുത്തുള്ള പി.ആർ.എസ് (PRS) കൗണ്ടറിലെത്തി ബോർഡിങ് പോയിന്റ് മാറ്റാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ