കാസർകോട്: വെള്ളരിക്കുണ്ടിൽ വിവാഹ ബ്രോക്കർ നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന പി.വി. അബ്രഹാമിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് ആക്രമണം. വിവാഹ ബ്രോക്കറായ ബേബിയാണ് പ്രതി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മണക്കടവ് സ്വദേശിനിയെയാണ് അബ്രഹാം വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹത്തിന് ശേഷം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് പ്രതിയുടെ ആരോപണം.
ഇതിൽ പ്രകോപിതനായ പ്രതി ഏപ്രിൽ നാലിന് രാത്രിയിൽ കടയിൽ നിൽക്കുകയായിരുന്ന അബ്രഹാമിനെ കത്തി കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ അബ്രഹാമിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്.
ഗുരുതരമായി പരിക്കേറ്റ അബ്രഹാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
