ബ്രേക്ക് ദി ചെയിൻ ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരായ അന്വേഷണം നടത്തിയത് യുഡിഎഫ് സർക്കാരല്ല

JULY 14, 2026, 12:24 AM

തിരുവനന്തപുരം: ബ്രേക്ക് ദി ചെയിന്‍ ക്രമക്കേടില്‍ ഡോ. മുഹമ്മദ് അഷീലിനെതിരായ അന്വേഷണം നടത്തിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്താണെന്ന് കണ്ടെത്തൽ. 

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം വീണ്ടും വിവാദമായത്.

ആദ്യം വീഴ്ച കണ്ടെത്തിയത് പിണറായി സര്‍ക്കാരിന്റെ അക്കൗണ്ടന്റ് ജനറര്‍ ആയിരുന്നു. അന്വേഷണത്തില്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വീകരിച്ച നടപടികളില്‍ സുതാര്യതയില്ലെന്നും വീഴ്ച നടന്നെന്നും കണ്ടെത്തിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു ഡോ. മുഹമ്മദ് അഷീല്‍.

vachakam
vachakam
vachakam

2023ലാണ് മുഹമ്മദ് അഷീലിനെതിരായ അന്വേഷണം ആരംഭിച്ചത് . ഈ കേസുമായി യുഡിഎഫ് സര്‍ക്കാരിന് ബന്ധമില്ലെന്നാണ് വിവരം.

അന്നത്തെ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയിലുള്ള ഗവേണിങ് ബോഡിയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam