ആമിർ ഖാനെതിരെ വീണ്ടും വിമർശനം; ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്ന് ശിവസേന മന്ത്രി

JULY 14, 2026, 1:59 AM

മുംബൈ: നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ വിമർശനവുമായി ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ശിർസാട് രംഗത്ത്. ആമിർ ഖാൻ "ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണ്" എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

ഇതിന് മുമ്പ് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെയും ആമിർ ഖാന്റെ വിവാഹത്തെ വിമർശിച്ചിരുന്നു. പൊതുപ്രവർത്തകരുടെയും സിനിമാതാരങ്ങളുടെയും വ്യക്തിജീവിതത്തിലെ തീരുമാനങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമെന്നും, ആമിർ ഖാന്റെ വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമായി കാണാനാകുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു.

നിതേഷ് റാണെയുടെ പരാമർശത്തെ പിന്തുണച്ച സഞ്ജയ് ശിർസാട്, ജനങ്ങൾ മാതൃകയായി കാണുന്ന താരങ്ങൾ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുമ്പോൾ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറായി വിശേഷിപ്പിച്ചെങ്കിലും, സാധാരണ ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന് സ്ഥാനം നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ആമിർ ഖാന്റെ വിവാഹത്തെ തുടർന്ന് ബിഹാറിൽ പ്രതിഷേധവും അരങ്ങേറി. ഫോർബ്സ്ഗഞ്ചിൽ ബജ്റംഗ് ദൾ പ്രവർത്തകർ നടന്റെ കോലം കത്തിച്ചു. ഹിന്ദു സ്ത്രീകളെ ആവർത്തിച്ച് വിവാഹം കഴിച്ച് ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു.

ജൂലൈ 5-നാണ് വെൽനസ്-ബ്യൂട്ടി രംഗത്ത് പ്രവർത്തിക്കുന്ന ഗൗരി സ്പ്രാറ്റിനെ ആമിർ ഖാൻ വിവാഹം കഴിച്ചത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇത് ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam